സഭയിലെ ‘പീഡകന്മാര്‍ക്ക്’ കുരുക്കിടാന്‍ മാര്‍പാപ്പ

വത്തിക്കാന്‍| Last Updated: ചൊവ്വ, 6 മെയ് 2014 (15:52 IST)
കത്തോലിക്ക സഭയിലെ പീഡകന്മാര്‍ക്ക് കുരുക്കിടാന്‍ തന്നെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നീക്കം. ബാലപീഡകര്‍ക്കെതിരെ നടപടി ലക്‍ഷ്യമിട്ട് ഫ്രാന്‍സീസ് പാപ്പ നിയമിച്ച എട്ടംഗ സംഘം തങ്ങളുടെ ആദ്യകൂടിച്ചേരല്‍ നടത്തി. സഭയുമായി ബന്ധപ്പെട്ട ആളുകള്‍ ബാലപീഢനങ്ങളില്‍ ഉള്‍പ്പെടുന്നത് കൂടിവരുന്ന സാഹചര്യത്തില്‍ മെത്രാന്മാര്‍ക്കും സഭാധികാരികള്‍ക്കും കര്‍ശമായ നിര്‍ദേശങ്ങള്‍ നല്‍കാനാണ് തീരുമാനം.

കഴിഞ്ഞ ഡിസംബറിലാണ് ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശപ്രകാരം ഈ കമ്മീഷന് രൂപം നല്‍കിയത്. കമ്മീഷനിലെ നാല് അംഗങ്ങള്‍ സ്ത്രീകളുമാണ്. കര്‍ദ്ദിനാള്‍ ഒമാലിയാണ് കമ്മീഷന്‍ ചെയര്‍മാന്‍. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സഭാധികാരികളെ ഉത്തരവാദിത്വങ്ങളില്‍ ഒളിച്ചോടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലപാട് കടുപ്പിക്കാന്‍ തന്നെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം. സഭയിലെ വൈദികര്‍ക്കിടെയില്‍ പീഡനം കൂടി വരുന്നതാണ് നടപടികള്‍ക്ക് കാരണം. കഴിഞ്ഞ ദിവസം കേരളത്തില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച വൈദികനെ അറസ്റ്റ് ചെയ്തിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :