അബ്ദുള്ളക്കുട്ടിക്കെതിരേ മൊഴി നല്‍കാന്‍ സരിത എത്തിയില്ല

തിരുവനന്തപുരം| Last Modified തിങ്കള്‍, 5 മെയ് 2014 (12:41 IST)
മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് എപി അബ്ദുള്ളക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ സോളാര്‍ പ്രതി എസ് നായര്‍ മൊഴി നല്‍കാന്‍ എത്തിയില്ല. 
 
കോഴിക്കോട് കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ ആവില്ലെന്ന് സരിത പറഞ്ഞു. പൊലീസില്‍ മൊഴി നല്‍കുന്നതില്‍ നിന്ന് സരിത പിന്മാറിയെന്ന വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കാനെത്തിയത്.
 
കഴിഞ്ഞ ദിവസം മൊഴി നല്‍കാനായി സരിത കോടതിയില്‍ എത്തിയിരുന്നെങ്കിലും മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :