സഖ്യസേന ആക്രമണമണത്തില്‍ ഐഎസ് മേധാവി അൽബഗ്ദാദിക്ക് പരുക്കെന്ന് റിപ്പോർട്ട്

സഖ്യകക്ഷികൾ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) മേധാവി അബൂബക്കർ അൽ ബഗ്ദാദിക്ക് പരുക്കേറ്റതയി റിപ്പോർട്ട്.

ലണ്ടൻ, ഇസ്‍ലാമിക് സ്റ്റേറ്റ്സ്, ഇറാഖ് London, ISIS, Iraque
ലണ്ടൻ| rahul balan| Last Modified വെള്ളി, 10 ജൂണ്‍ 2016 (19:47 IST)
സഖ്യകക്ഷികൾ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) മേധാവി അബൂബക്കർ അൽ ബഗ്ദാദിക്ക് പരുക്കേറ്റതയി റിപ്പോർട്ട്. ഇറാഖിലെ സിറിയൻ അതിർത്തിയോട് ചേർന്നുള്ള ഐ എസിന്റെ കേന്ദ്രത്തിൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിലാണ് ബാഗ്ദാദിക്ക് പരുക്കേറ്റത്.

ബഗ്ദാദി മറ്റ് നേതാക്കളുമായി യോഗം നടത്തുന്നതിനിടെയാണ് സഖ്യസേന ആക്രമണമണം നടത്തിയത്. ബഗ്ദാദി താമസിക്കുന്ന പ്രദേശമാണെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം ഈ മേഖലയിൽ വ്യോമാക്രമണം നടത്തിയത്. ഐ എസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഈ മേഖല. സിറിയയിൽ നിന്നും ബാഗ്ദാദിയും സംഘവും കാറുകളിലാണ് ഇറാഖിലെത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം, ബഗ്ദാദിക്ക് പരുക്ക് പറ്റിയതായുള്ള വാര്‍ത്ത അറിഞ്ഞുവെന്നും എന്നാൽ സ്ഥിരീകരിച്ചിട്ടില്ലെന്നും വ്യോമാക്രമണത്തിന് നേതൃത്വം നൽകുന്ന സഖ്യസേനയുടെ വക്താവ് വ്യക്തമാക്കി. മുൻപും ആക്രമണങ്ങളിൽ ബാഗ്ദാദിക്ക് ഗുരുതരമായി പരുക്കേറ്റെന്നും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :