ജൂണിലോ ജൂലൈയിലോ ഇംഗ്ലണ്ട്... ബൂം: ഭീഷണിയുമായി ‘മിസിസ് ടെറർ’ എന്നറിയപ്പെടുന്ന ജിഹാദി വധു സാലി ജോൺസ്

ലണ്ടനിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിയുമായി ‘മിസിസ് ടെറർ’ എന്നറിയപ്പെടുന്ന ജിഹാദി വധു സാലി ജോൺസ്

മൊസൂൾ, ഇസ്‌ലാമിക് സ്റ്റേറ്റ്, സാലി ജോൺസ്, ലണ്ടൻ mosul, islamic state, sally jones, london
മൊസൂൾ| സജിത്ത്| Last Updated: വ്യാഴം, 26 മെയ് 2016 (17:10 IST)
ലണ്ടനിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിയുമായി ‘മിസിസ് ടെറർ’ എന്നറിയപ്പെടുന്ന ജിഹാദി വധു സാലി ജോൺസ്. ഭീകരാക്രമണ മുന്നറിയിപ്പു നൽകുന്നതിനു മുൻപ് സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ ഇംഗ്ലണ്ട്.. ബൂം എന്ന സന്ദേശം ഇവർ പോസ്റ്റ് ചെയ്തിരുന്നു.

ഇസ്‌ലാമിക് സ്റ്റേറ്റിൽ ആകർഷകയായാണ് സാലി ജോൺസ് ഇസ്‌ലാം മതം സ്വീകരിച്ചത്.
2013ൽ സിറിയയിലേക്ക് പോയ സാലി ജോൺസ് മൊസൂളിലായിരുന്നു ഇക്കാലമത്രയും കഴിച്ചു കൂട്ടിയത്. ജൂണിലോ ജൂലൈയിലോ താൻ സെൻട്രൽ ലണ്ടനിൽ പോകില്ല. പ്രത്യേകിച്ചും ട്രെയിൻ വഴി എന്നും ജോൺസ് ട്വിറ്ററിൽ കുറിച്ചു.

ബ്രിട്ടീഷ് സ്വദേശികൾക്കു നേരെ ആക്രമണം നടത്തുന്നതിനായി ബ്രിട്ടീഷ് സ്ത്രീകളെ പ്രേരിപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് വളരെ വിചിത്രമായ മറുപടിയാണ് അവര്‍ നല്‍കിയത്. ‘ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, ഇതെന്നെ സ്വർഗത്തിലേക്ക് പ്രവേശിക്കാൻ സഹായിക്കും’എന്നായിരുന്നു അത്.

വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :