ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ മേഖലകള്‍ക്ക് സ്വയംഭരണാവകാശം നല്കുമെന്ന് വിക്രമസിംഗെ

കൊളംബോ| Joys Joy| Last Modified ശനി, 17 ജനുവരി 2015 (17:01 IST)
ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ മേഖലകള്‍ക്ക് സ്വയംഭരണാവകാശം നല്കും. ഇക്കാര്യം തത്വത്തില്‍ അംഗീകരിച്ചതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ അറിയിച്ചു.

യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഐക്യരാഷ്‌ട്രസഭയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയിടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഹിന്ദ രജപക്‌സെയെ പ്രതിപക്ഷസ്ഥാനാര്‍ത്ഥി മൈത്രിപാല സിരിസേന
പരാജയപ്പെടുത്തിയിരുന്നു. സിരിസേന അപ്രതീക്ഷിതവിജയം നേടിയതിന് പിന്നാലെയാണ് റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി പദത്തിലെത്തിയത്.

ഇതിനിടെ, ചൈനയെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്ക് രജപക്‌സെ ശ്രമിച്ചുവെന്ന് ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ വിക്രമസിംഗെ ആരോപിച്ചു. ശ്രീലങ്കയില്‍ നിര്‍മാണം പുരോഗമിക്കുന്ന ചൈനീസ് പദ്ധതികള്‍ റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :