സിരിസേന ആദ്യം ഇന്ത്യയിലേക്ക്, മോഡി നയതന്ത്രം വീണ്ടും

സിരിസേന, മോഡി, ശ്രീലങ്ക, ഇന്ത്യ
കൊളംബോ| vishnu| Last Modified ശനി, 10 ജനുവരി 2015 (18:48 IST)
ശ്രീലങ്കയുടെ നിയുക്ത പ്രസിഡന്റ് മൈത്രിപാല അധികാരം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കാകുമെന്ന് റിപ്പോര്‍ട്ട്. ലങ്കയെ കൈയ്യിലെടുക്കാനുള്ള അയലത്തെ ശത്രുക്കളായ ചൈനയുടെയും പാക്കിസ്ഥാന്റെയും നീക്കങ്ങള്‍ മന്‍സില്‍ കണ്ട് സിരിസേനയേ
ആദ്യം ഇന്ത്യയിലേക്കു തന്നെ എത്തിക്കാന്‍ മോഡിയുടെ നയതന്ത്ര നീക്കങ്ങള്‍ക്ക് കഴിഞ്ഞു.

ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മോഡി സിരിസേനയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഹ്രസ്വമായ ഈ സംഭാഷണത്തിലാണ് മോഡി അദ്ദേഹത്തെ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. എല്ലാവേരേക്കാളും മുമ്പേ സിരിസേനയെ അഭിനന്ദനമറിയിച്ചത് മോഡിയാണ്. അതിനാല്‍ തന്നെ മോഡിയുടെ ക്ഷനം സീരിസേനയ്ക്ക് നിരസിക്കാനുമായില്ല.

അടുത്ത മാസം സിരിസേന ഇന്ത്യയില്‍ എത്തും. സിരിസേനയെ മോഡി ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചതായി അദ്ദേഹത്തിന്റെ വക്താവ് രജിത സെനരത്‌ന സ്ഥിരീകരിച്ചു. രണ്ടു രാജ്യത്തും പുതിയ സര്‍ക്കാരുകള്‍ അധികാരത്തിലുള്ളതിനാല്‍ നയതന്ത്രത്തിന്റെ പുതിയ മേഖകളിലേക്ക് ബന്ധം വളര്‍ത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

നേരത്തെ മുന്‍ പ്രസിഡന്റ് രാജപക്സേയുടെ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു സിരിസേന. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു സിരിസേന എതിര്‍ചേരിയില്‍ എത്തിയതും രാജപക്സേയെ പരാജയുഅപ്പെടുത്തിയതും. പ്രസിഡന്റ് സ്ഥാനത്ത് മൂന്നാം ഊഴം പ്രതീക്ഷിച്ച് നേരത്തെ തെരഞ്ഞെടുപ്പ് നടത്തിയ രജപക്‌സെയ്ക്ക് അപ്രതീക്ഷിതമായാണ് അടിപതറിയത്. സിംഹളം, തമിഴ് വോട്ടുകള്‍ സിരിസേനയ്ക്ക് അനുകൂലമായി ഏകീകരിച്ചതാണ് രജപക്‌സെയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :