വധിക്കാനുള്ള 8000 പേരുടെ പട്ടിക ഐഎസ് പുറത്തുവിട്ടു; 7,848 പേർ യുഎസ് പൗരന്മാർ

വധിക്കാനുള്ള 8000 പേരുടെ പട്ടിക ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ പുറത്തുവിട്ടു. പട്ടികയില്‍ ഭൂരിഭാഗവും യു എസ് പൗരന്മാരാണ്. കാനഡ, ഓസ്ട്രേലിയ, യൂറോപ്‍ എന്നീ രാജ്യങ്ങളിലെ ആളുകളെയും ഐ‌ എസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലണ്ടൻ, ഇസ്‌ലാമിക് സ്റ്റേറ്റ്, കാനഡ London, Lslamic State, Canada
ലണ്ടൻ| rahul balan| Last Modified വെള്ളി, 10 ജൂണ്‍ 2016 (15:28 IST)
വധിക്കാനുള്ള 8000 പേരുടെ പട്ടിക ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ പുറത്തുവിട്ടു. പട്ടികയില്‍ ഭൂരിഭാഗവും യു എസ് പൗരന്മാരാണ്. കാനഡ, ഓസ്ട്രേലിയ, യൂറോപ്‍ എന്നീ രാജ്യങ്ങളിലെ ആളുകളെയും ഐ‌ എസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ എസിന്റെ ഹാക്കർ സംഘടനയായ യുണൈറ്റഡ് സൈബർ കലിഫേറ്റ് (യുസിസി) ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

പട്ടികയില്‍ ഉള്‍പ്പെട്ടവരെ പിന്തുടർന്ന് മുസ്‌ലിംകൾക്കുവേണ്ടി പ്രതികാരം ചെയ്തു കൊലപ്പെടുത്തണമെന്നാണ് സംഘടനയെ പിന്തുണയ്ക്കുന്നവരോട് യു സി സി ആവശ്യപ്പെടുന്നത്. പട്ടികയിലുള്ള മിക്ക ആളുകളും സർക്കാരിലോ സൈന്യത്തിലോ സേവനം ചെയ്യുന്നവരാണ്.

പട്ടികയിലുള്ള 8,138 പേരുടെയും പേരും ഇമെയിൽ വിലാസവും യഥാർഥ വിലാസങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇവരില്‍ 7,848 പേർ യു എസ് പൗരന്മാരാണ്. 1,445 പേർ കലിഫോർണിയയിലും 643 പേർ ഫ്ലോറിഡയിലും 341 പേർ വാഷിങ്ടണിലും 333 പേർ വീതം ടെക്സസിലും ഇലിനോയിലും 290 പേർ ന്യൂയോർക്കിലുമാണ് താമസിക്കുന്നത്.

ഇതിന് പുറമെ കാനഡയിൽ താമസിക്കുന്ന 312 പേർ, ഓസ്ട്രേലിയക്കാരായ 69 പേർ, യുകെയിലെ 39 പേരുകളും പട്ടികയിലുണ്ട്. മറ്റുള്ളവര്‍ അയർലൻഡ്, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, സ്വീഡൻ, ജർമനി, എസ്റ്റോണിയ, ഗ്രീസ്, ബ്രസീൽ, ഗ്വാട്ടിമാല, ന്യൂസീലാൻഡ്, ദക്ഷിണ കൊറിയ, ജമൈക്ക, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഇസ്രയേൽ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :