ഫെഡറര്‍-മുറെ കിരീടപ്പോരാട്ടം

മെല്‍ബണ്‍| WEBDUNIA|
PRO
ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ബ്രിട്ടന്‍റെ ആന്‍ഡി മുറെയെ നേരിടും. ഇന്ന് നടന്ന രണ്ടാം സെമിഫൈനലില്‍ ജോ വില്‍‌ഫ്രഡ് സോംഗയെ നേരിട്ടുള്ള സെറ്റുകളില്‍ (6-2 6-3 6-1) കീഴടക്കിയാണ് ഫെഡറര്‍ കിരിടത്തോട് ഒരു പടി കൂടി അടുത്തത്.

സോംഗയ്ക്കെതിരെ അനായാസമായിരുന്നു ഫെഡററുടെ വിജയം. 2008ലെ യു എസ് ഓപ്പണ്‍ ഫൈനലിലാണ് ഇതിനു മുന്‍പ് ഫെഡററും മുറെയും ഏറ്റുമുട്ടിയത്. അന്ന് വിജയദേവത ഫെഡറര്‍ക്കൊപ്പമായിരുന്നു. 15 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി ഏറ്റവും കുടുതല്‍ ഗ്രാന്‍സ്ലാം കിരീടം നേടുന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഫെഡറര്‍ പതിനാറം ഗ്രാന്‍സ്ലാം കിരീടം തേടിയാണ് ഞായറാഴ്ച കലാശപ്പോരിനിറങ്ങുക.

ക്രൊയേഷ്യന്‍ താരം മാര്‍ട്ടിന്‍ സിലിക്കിനെ ഒന്നിനെതിരെ മൂന്നു സെറ്റുകളില്‍ തോല്‍‌പ്പിച്ചാ‍ണ് മുറെ ഫൈനലിന് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ധം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റാഫേല്‍ നദാലിന്‍റെ കാളക്കരുത്തിനു മുന്നില്‍ ഫെഡറര്‍ അടിയറവ് പറഞ്ഞിരുന്നു.

കിരീടം നേടിയാല്‍ പിതാവായശേഷം രണ്ട് ഗ്രാന്‍സ്ലാം കിരീടം നേടുന്ന രണ്ടാമത്തെ താരമെന്ന പാവിയും ഫെഡറര്‍ക്ക് സ്വന്തമാവും. ജിമി കോണേഴ്സാണ് അച്ഛനായതിനുശേഷം രണ്ടു തവണ ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്‍ല മറ്റൊരു താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :