റെക്കോര്‍ഡിനൊപ്പമെത്താന്‍ പേസ്

മെല്‍ബണ്‍| WEBDUNIA|
PRO
ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടം നേടിയ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് തേടി ലിയാന്‍ഡര്‍ പേസ് നാളെ ഓസ്ട്രേലിയന്‍ ഓപണ്‍ മിക്സഡ് ഡബിള്‍സില്‍ കാരാ ബ്ലാക്കുമൊത്ത് കിരീടപ്പോരാട്ടത്തിനിറങ്ങും. തന്‍റെ മുന്‍ പങ്കാളി മഹേഷ് ഭൂ‍പതി നേടിയ 11 ഗ്രാന്‍സ്ലാം കിരീട നേട്ടങ്ങളുടെ റെക്കോര്‍ഡിനൊപ്പമെത്താനാണ് പേസ് നാളെ ഇറങ്ങുന്നത്.

ടൂര്‍ണമെന്‍റിലെ ടോപ്പ് സീഡുകളായ പേസ്-ബ്ലാക് സഖ്യം പത്താം സീഡുകളായ റഷ്യയുടെ എകറ്റരീന മകറോവ-ചെക്കിന്‍റെ ജറോസ്ലവ് ലെവിന്‍‌സ്കി സഖ്യത്തെയാണ് കലാശപ്പോരാട്ടത്തില്‍ നേരിടുക. സെമിയില്‍ ഏഴാം സീഡായ ലിസാ റെയ്മണ്ട്‌ (അമേരിക്ക) - വെസ്‌ലി മൂഡി ടീമിനെ പേസ് സഖ്യം തോല്‍പിച്ചതു ശരിക്കും വിയര്‍പ്പൊഴുക്കിയാണ്‌ (6-7, 7-6, 10-7).

ഫ്ലാവിയ പനേറ്റ (ഇറ്റലി) - മാര്‍സലൊ മെലൊ (ബ്രസീല്‍) ടീമിനെയാണ്‌ അവര്‍ മറികടന്നത്‌. 2003ല്‍ പെയ്സ്‌ മാര്‍ട്ടിന നവരാത്തിലോവയോടൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :