മെക്സിക്കോയില്‍ ഭൂചലനം; ഒരാള്‍ മരിച്ചു

മെക്സിക്കോ സിറ്റി| WEBDUNIA|
മെക്സിക്കോയില്‍ ഉണ്ടായ വന്‍ ഭൂചലനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൂടുതല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി.

യുഎസ്‌ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബാജ കാലിഫോര്‍ണിയയില്‍ ആണു ഭൂചലനം ഉണ്ടായത്‌. ലൊസാഞ്ചല്‍സ്‌, അരിസോണ തുടങ്ങിയ സ്ഥലങ്ങളിലും ഭുചലനം അനുഭവപ്പെട്ടു. കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

അതേസമയം ചിലര്‍ ലിഫ്റ്റുകളില്‍ കുടുങ്ങിപ്പോയതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ബാജ കാലിഫോര്‍ണിയ സ്റ്റേറ്റില്‍ അടിയന്തിര സര്‍വ്വീസിന്‍റെ ഡയറക്ടര്‍ ആല്‍ഫ്രഡോ എസ്കോബെഡോ ആണ് ഇക്കാര്യം അറിയിച്ചത്. മിക്കവാറും സ്ഥലങ്ങളില്‍ ടെലി-കമ്മ്യൂണിക്കേഷന്‍ ബന്ധം നിശ്ചലാവസ്ഥയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :