മുഷറഫിനു നേരെ വധശ്രമം

ഇസ്ലാമാബാദ്| WEBDUNIA|
PRO
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷറഫിനു നേരെ വധശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്ലാമാബാദിലെ ഫൈസാബാദ് റോഡിലൂടെ മുഷറഫിന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിന് തൊട്ട് മുന്‍പാണ് ബോംബാക്രമണം ഉണ്ടായത്.

സൈനിക ആശുപത്രിയില്‍ നിന്ന് തന്റെ ഫാം ഹൗസിലേക്ക മടങ്ങുകയായിരുന്നു മുഷറഫ്. വാഹനം കടന്നുപോവുന്ന പാലത്തിനു താഴെയുള്ള പൈപ്പില്‍ നാലുകിലോഗ്രാം ഭാരം വരുന്ന ബോംബ് ഘടിപ്പിക്കുകയായിരുന്നു.

എന്നാല്‍, മുഷറഫിന്റെ വാഹനം കടന്നുപോവുന്നതിന് 20 മിനിട്ടു മുമ്പ് ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. പുലര്‍ച്ചെയായതിനാണ് അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല. പാകിസ്ഥാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :