ഇന്ത്യയെ ഭയക്കരുത്, ജയിക്കാന്‍ പോരാടൂ!

ഇസ്ലാമാബാദ്| WEBDUNIA|
PRO
ഇന്ത്യന്‍ ടീമിനെ ഭയമില്ലാതെ നേരിടണമെന്ന് പാക് ക്രിക്കറ്റ് ടീമിനോട് മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍.

ഇന്ത്യക്ക് മുമ്പില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ മത്സരത്തിനിറങ്ങിയാല്‍ അത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കും. ഇന്ത്യയേക്കാള്‍ മികച്ച കളിക്കാരുടെ നിര പാകിസ്ഥാനുണ്ട്. പരാജയത്തെക്കുറിച്ച് ചിന്തിക്കേണ്ട, സ്വാഭാവികമായി കളിക്കുക, സമ്മര്‍ദ്ദം സ്വാഭാവികമാണ്, അദ്ദേഹം പറഞ്ഞു.

കൂടാതെ ഇന്ത്യക്കെതിരെ നിര്‍ഭമയമായി കളിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി 20 ലോകകപ്പില്‍ വെള്ളിയാഴ്ച്ച ഇന്ത്യയെ നേരിടാനിരിക്കെയാണ് പാക് ടീമിനോടുള്ള ഇമ്രാന്‍ ഖാന്റെ ഉപദേശം.

ഇന്ത്യയുടെ ബോളിംഗിലുള്ള പോരായ്മകള്‍ മുതലെടുക്കാന്‍ പാക് ടീം ശ്രമിക്കണമെന്ന് മുന്‍ പാക് ടീം പരിശീലകനും നായകനുമായ ജാവേദ് മിയാന്‍ ദാദ് അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :