ഈജിപ്തില്‍ 529 പേര്‍ക്ക് വധശിക്ഷ

കെയ്‌റോ| WEBDUNIA| Last Modified തിങ്കള്‍, 24 മാര്‍ച്ച് 2014 (15:57 IST)
PRO
ഈജിപ്തില്‍ മുര്‍സി അനുകൂലികളായ 529 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വധശിക്ഷക്ക് വിധിച്ചതായി റിപ്പോര്‍ട്ട്.

മുര്‍സിയെ പിരിച്ച് വിട്ടതിന് പിന്നാലെ നടന്ന പട്ടാളധിക്രമങ്ങളോട് പ്രതിഷേധിക്കാന്‍ ചേര്‍ന്ന രണ്ട് പ്രതിഷേധ യോഗങ്ങളില്‍ പങ്കെടുത്തവരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും. മുര്‍സിയെ പിരിച്ചുവിട്ടതിനുശേഷം പട്ടാളം നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിനെതിരെ നടത്തിയ റാലികള്‍ക്കിടയിലുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്വം ചുമത്തി 1200 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിനുനേരെ അതിക്രമം, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മിന്യയിലെ കോടതിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :