ഭീകരര്‍ക്ക് കടുത്ത ശിക്ഷ വരും - വധശിക്ഷ, ജീവപര്യന്തം, 10 കോടി ദിര്‍ഹം പിഴ!

ദുബായ്| Last Updated: ചൊവ്വ, 8 ജൂലൈ 2014 (09:17 IST)
യു എ ഇയില്‍ ഇനി ഭീകരപ്രവര്‍ത്തനം നടക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഭീകരപ്രവര്‍ത്തനം നടത്തി പിടിയിലാവുന്നവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാം. വന്‍ തുക പിഴ ചുമത്താമെനും ആലോചിക്കുന്നുണ്ട്. 10 കോടി ദിര്‍ഹമിന്‍റെ വരെ പിഴ ചുമത്തിയേക്കാം.

രാജ്യത്തിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെയാണ് പ്രധാനമായും ഈ നിയമത്തിനുള്ളില്‍ കൊണ്ടുവരിക. രാജ്യത്തലവനുംകുടുംബത്തിനും നേരെയുള്ള ആക്രമണങ്ങള്‍ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഭീകരരെ സഹായിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ തന്നെ ലഭിക്കും.

ഈ കരട് നിയമത്തില്‍ 70 വകുപ്പുകളാണുള്ളത്. പത്ത് വര്‍ഷം മുമ്പ് നടപ്പാക്കിയ ഭീകരവിരുദ്ധ നിയമം ഇപ്പോള്‍ കൂടുതല്‍ കര്‍ക്കശമായ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നിയമനിര്‍മ്മാണം നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :