മലയാളി നഴ്സുമാ‍ര്‍ തിക്രിത്ത് വിടണമെന്ന് ഐഎസ്ഐഎസ് ഭീകരര്‍

terrorist
ബാഗ്ദാദ്| jithufrancis| Last Updated: വ്യാഴം, 3 ജൂലൈ 2014 (11:52 IST)

ഇറാഖിലുള്ള മലയാളി നഴ്‌സുമാരോട് മൊസൂളിലേക്ക് മാറാന്‍ ഐഎസ്‌ഐഎസ് ഭീകരര്‍ ആവശ്യപ്പെട്ടു. മൊസൂളിലേക്ക് മാറിയില്ലെങ്കില്‍ ആശുപത്രി ബോംബിട്ടു തകര്‍ക്കുമെന്ന് ഭീകരര്‍ ഭീഷണിപ്പെടുത്തിയതായും ഇറാഖില്‍ കുടുങ്ങിയ
മലയാളി നഴ്സുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇവരെ തീവ്രവാദികള്‍ മനുഷ്യകവചമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്.

തിക്രിത്തിലെ ആശുപത്രിയില്‍ 46 മലയാളി നഴ്‌സുമാരാണ് കുടുങ്ങിക്കിടക്കുന്നത്. പോരാട്ടം രൂക്ഷമായതോടെ വിമത തീവ്രവാദികള്‍ ആശുപത്രി താവളമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നഴ്സുമാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :