ബെര്‍ലുസ്‌കോണിക്ക് രണ്ടുവര്‍ഷത്തേക്ക് വിലക്ക്

മിലാന്‍ | WEBDUNIA|
PRO
നികുതി വെട്ടിച്ചുവെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയെ പൊതുസ്ഥാനമാനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്ന് രണ്ടുവര്‍ഷത്തേക്ക് വിലക്കണമെന്ന് മിലാനിലെ കോടതി.

സെനറ്റില്‍ അംഗമായതിനാല്‍ കോടതിവിധി ഉടന്‍ പ്രാബല്യത്തില്‍ വരില്ല. ബെര്‍ലുസ്‌കോണിയെ സെനറ്റില്‍നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് ഉപരിസഭയില്‍ നവംബറില്‍ നടത്തുന്ന പ്രത്യേക വോട്ടെടുപ്പില്‍ തീരുമാനമുണ്ടാകും.

സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനവസരമുണ്ട്. ആഗസ്ത് ഒന്നിന് ബെര്‍ലുസ്‌കോണിക്കെതിരായ ഒരു നികുതിവെട്ടിപ്പ് കേസ് സുപ്രീകോടതി നിര്‍ത്തിവെച്ചിരുന്നു.

സെനറ്റില്‍നിന്ന് പുറത്താക്കപ്പെടുന്നപക്ഷം ബെര്‍ലുസ്‌കോണിയെ ഒരുവര്‍ഷത്തേക്ക് വീട്ടുതടങ്കലിലാക്കുകയോ സാമൂഹികസേവനത്തിന് വിടുകയോ ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :