ഹെലികോപ്ടര്‍ ഇടപാടിലെ രേഖകള്‍ ഇറ്റലി, ഇന്ത്യയ്ക്ക് കൈമാറി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 1 ഓഗസ്റ്റ് 2013 (17:58 IST)
PTI
PTI
ഹെലികോപ്ടര്‍ ഇടപാടിലെ പ്രധാന രേഖകള്‍ ഇറ്റലി, ഇന്ത്യയ്ക്ക് കൈമാറി. മിലാനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലാണ് ഇറ്റാലിയന്‍ അധികൃതര്‍ രേഖകള്‍ എത്തിച്ചത്. നാല്‍പ്പതിനായിരം പേജ് വരുന്ന രേഖകളാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്.

ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ എത്തിച്ച രേഖകള്‍ സിബിഐ ഡിഐജി നശ്പാല്‍ യാദവ് ഏറ്റുവാങ്ങി ഇന്ത്യയിലെത്തിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റലി ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങളടങ്ങിയ രേഖകളാണ് കൂടുതല്‍ നിര്‍ണായകമാവുകയെങ്കിലും ആ രേഖകള്‍ ഇറ്റലി ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല.

ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡുമായുള്ള 3600 കോടി രൂപയുടെ ഹെലികോപ്ടര്‍ ഇടപാട് കേസില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയും ബ്രിട്ടീഷ് പ്രതിരോധമന്ത്രി ജസ്പൂണ്‍, വ്യവസായി രത്തന്‍ടാറ്റ എന്നിവരടക്കം 80 സാക്ഷികളെ വിസ്തരിക്കണമെന്ന് കേസ് പരിഗണിക്കുന്ന കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ എ കെ.ആന്റണി ഹാജരാകില്ലെന്ന് ഇറ്റലിയെ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :