ബംഗ്ലാദേശില്‍ കടത്തുബോട്ട് മറിഞ്ഞു; 48 മരണം

ധാക്ക| Joys Joy| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (08:59 IST)
ബംഗ്ലാദേശില്‍ കടത്തുബോട്ട് മറിഞ്ഞ് 48 മരണം. ഞായറാഴ്ച 140 യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന യാത്രാബോട്ട് ആണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നിയന്ത്രണവിധേയമാണ്. പദ്‌മ നദി മുറിച്ചുകടക്കുന്നതിനിടയില്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു അപകടം ഉണ്ടായത്.

ധാക്കയില്‍ നിന്ന് 25 മൈല്‍ വടക്കു പടിഞ്ഞാറായാണ് അപകടം നടന്ന സ്ഥലം. 130ല്‍ അധികം നദികളുള്ള ബംഗ്ലാദേശില്‍ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടാകുന്നത് സ്ഥിരമാണ്.

ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ അപകടത്തില്‍പ്പെട്ട 48 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :