ഒരു ടെസ്റ്റില്‍ 10 വിക്കറ്റും സെഞ്ചുറിയും നേടുന്ന മൂന്നാമത്തെ താരം ഷക്കിബ്

ഖുലാന| Last Modified ശനി, 8 നവം‌ബര്‍ 2014 (11:09 IST)
ഒരു ടെസ്റ്റില്‍
സെഞ്ചുറിയും 10 വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമായി ബംഗ്ലദേശ് ഓള്‍റൌണ്ടര്‍ ഷക്കിബ് അല്‍ ഹസന്‍.
സിംബാബ്വെയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ഷക്കിബിന്റെ തകര്‍പ്പന്‍ പ്രകടനം.

.ആദ്യ ഇന്നിങ്സില്‍ 80 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത ഷക്കിബ് രണ്ടാം ഇന്നിങ്സില്‍ 44റണ്‍സിന് അഞ്ചു വിക്കറ്റെടുത്തു. ഇംഗ്ലണ്ടിന്റെ ഒാള്‍റൌണ്ടര്‍ ഇയാന്‍ ബോതം, മുന്‍ പാക്ക് താരം ഇമ്രാന്‍ ഖാന്‍ എന്നിവരാണ് ഷക്കിബിനെ കൂടാതെ ഈ റെക്കോര്‍ഡ് മുന്‍പ് നേടിയിട്ടുള്ളത്


ഷക്കിബിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ബംഗ്ലാദേശ് സിംബാബ്വെയ്ക്കെതിരെ 162 റണ്‍സിന്റെ വിജയം നേടി.വിജയത്തിലേക്ക് 314 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ സിംബാബ്വെ 151 റണ്‍സിനു പുറത്തായി



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :