ഓസ്കര്‍ ഗോസ് ടു ‘ഇഡ’ - മികച്ച വിദേശഭാഷാചിത്രം

ലോസ് ആഞ്ചലസ്| Joys Joy| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (08:05 IST)
എണ്‍പത്തിയേഴാമത് ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. ഈ വര്‍ഷത്തെ മികച്ച വിദേശഭാഷാചിത്രമായി ‘ഇഡ’ തെരഞ്ഞെടുക്കപ്പെട്ടു. പോളിഷ് ചിത്രമാണ് ‘ഇഡ’. ലെവിയാതന്‍, ഇഡ, ടാങ്കറൈന്‍സ്, ടിംബുക്‌ടു, വൈല്‍ഡ് ടെയ്‌ല്‍സ് എന്നീ ചിത്രങ്ങളായിരുന്നു മികച്ച വിദേശഭാഷാ ചിത്രമാകാന്‍ രംഗത്ത് ഉണ്ടായിരുന്നത്.

മികച്ച ചിത്രത്തിനുള്‍പ്പെടെ ഒമ്പതുവീതം നാമനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുള്ള 'ബാഡ്മാന്‍ ഓര്‍ ദി അണ്‍എക്‌സ്‌പെക്ടഡ് വിര്‍ച്യു ഓഫ് ഇഗ്നൊറന്‍സ്', 'ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍' എന്നീ ചിത്രങ്ങളാണ് സാധ്യതാപട്ടികയില്‍ മുന്നിലുള്ളത്.

ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, സഹനടന്‍, സഹനടി, തിരക്കഥ തുടങ്ങി 24 വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ സമ്മാനിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :