പാകിസ്ഥാനില്‍ സൈന്യം ഒന്‍പത് തീവ്രവാദികളെ കൊലപ്പെടുത്തി

ഇസ്ലാമബാദ്‌| WEBDUNIA|
PRO
പാകിസ്ഥാനില്‍ സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലില്‍ ഒന്‍പതു ഭീകരര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ അഫ്ഗാന്‍ അതിര്‍ത്തിയിലാണ് സൈനിക ആക്രമണം നടന്നത്.

അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഉത്തര വസീറിസ്ഥാനിലെ സൈനിക ചെക്ക്പോസ്റ്റ്‌ ആക്രമിച്ച ഭീകരരാണ്‌ സേനയുടെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. അതേസമയം, ദക്ഷിണ വസീറിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ നടത്തിയ കുഴിബോംബാക്രമണത്തില്‍ മൂന്നു സൈനികര്‍ക്കു പരുക്കേറ്റു.

സൈനികര്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാനില്‍ അടുത്തകാലത്തായി നിരവധി സൈനികരാണ് തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :