പാകിസ്ഥാനില്‍ വീണ്ടും സ്ഫോടനം: 10 മരണം

ലാഹോര്‍| WEBDUNIA|
വ്യാഴാഴ്ച നടന്ന ആക്രമണങ്ങള്‍ക്കും സ്ഫോടനങ്ങള്‍ക്കും പിന്നാലെ പാകിസ്ഥാനില്‍ വീണ്ടും സ്ഫോടനം. പെഷവാറില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഏറ്റവും കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടു. അനവധി പേര്‍ക്ക് പരിക്കേറ്റു.

കാര്‍ ബോംബ് സ്ഫോടനമാണ് ഇന്നുണ്ടായത്. ഒരു മുസ്ലിം പള്ളിയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഒരു വനിതാ ചാവേറാ‍ണ് ഈ സ്ഫോടനം നടത്തിയതെന്ന് സൂചനയുണ്ട്. മുസ്ലിം പള്ളി ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പള്ളിയുടെ സമീപത്തായി ഒരു പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നുണ്ട്.

ചോദ്യം ചെയ്യുന്നതിനായി തീവ്രവാദികളെ പാര്‍പ്പിച്ചിരുന്ന ഒരു കെട്ടിടത്തിന് നേരെയും ബോംബാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച നടന്ന ഭീകരാക്രമണങ്ങളില്‍ പാകിസ്ഥാനില്‍ 42 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാക് അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ് ഐ എ) കെട്ടിടം, മനാവന്‍ പൊലീസ് പരിശീലന കേന്ദ്രം‌‍, എലൈറ്റ് ഫോഴ്സ് ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നിവയ്ക്കു നേരെയാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :