പാകിസ്ഥാനില്‍ ചാവേര്‍ സ്ഫോടനം; അഞ്ച് മരണം

ബണ്ണു| WEBDUNIA|
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ ബണ്ണുവില്‍ ഒരു പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് സ്റ്റേഷനും മറ്റ് നിരവധി കെട്ടിടങ്ങളും സ്ഫോടനത്തില്‍ തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്.

സ്ഫോടനത്തില്‍ എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് കൃത്യമായി അറിയില്ല. കെട്ടിടാവശിഷ്ടങ്ങളില്‍ നിരവധി പേര്‍ പെട്ടിട്ടുണ്ടാകാമെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ പറഞ്ഞു. അഞ്ച് മൃതശരീരങ്ങള്‍ പ്രദേശത്ത് കണ്ടതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു.

താലിബാന്‍റെ പ്രധാന സങ്കേതങ്ങളിലൊന്നാണ് വസീറിസ്ഥാനടുത്തുള്ള ബണ്ണു. വ്യാഴാഴ്ച തെക്കന്‍ വസീറിസ്ഥാനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക നടപടി തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് താലിബാന്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :