പാകിസ്ഥാനില്‍ ട്രെയിനില്‍ സ്ഫോടനം: 7 മരണം

ക്വറ്റ| WEBDUNIA|
PRO
പാകിസ്ഥാനില്‍ ട്രെയിനില്‍ സ്ഫോടനം. പാകിസ്ഥാനിലെ ക്വറ്റ മേഖലയിലെ ട്രെയിനിലാണ് സ്ഫോടനം നടന്നത്.

തിങ്കളാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. നസീറാബാദ് സ്റ്റേഷനിലേക്ക് ട്രെയിന്‍ വരുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ട്രാക്കില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.

സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 17 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവസ്ഥലത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :