മുന്‍ പാകിസ്ഥാന് പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വ്വേസ് മുഷറഫിനു സുപ്രീം കോടതി ജാമ്യം. വിമത നേതാവ് അക്ബര്‍ ബുഗ്തി വധക്കേസിലാണ് മുഷറഫിന് പാകിസ്ഥാന് സുപ്രീം കോടതിയുടെ ജാമ്യം ലഭിച്ചത്.
ബേനസീര്‍ ഭുട്ടോ വധക്കേസിലടക്കം മൂന്ന് പ്രധാന കേസുകളിലും മുഷറഫിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. ജാമ്യ ഉത്തരവ് കോടതിയില്‍ നിന്ന് ലഭിച്ചാലുടന്‍ മുഷറഫ് രാജ്യം വിടുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അഹമ്മദ് റാസാ കുസാരി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദുബൈയിലേക്ക് പോകാനാണ് മുഷറഫ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആറുമാസത്തോളം വിവിധ കേസുകളിലായി മുഷറഫ് പാകിസ്ഥാനില്‍ വീട്ടുതടങ്കലിലായിരുന്നു.