തുര്‍ക്കിയില്‍ ഇരട്ട കാര്‍ബോംബ് സ്ഫോടനത്തില്‍ 40 മരണം

ഇസ്താംബൂള്‍: | WEBDUNIA|
PRO
PRO
തുര്‍ക്കിയില്‍ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 100ലേറെ പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ തുര്‍ക്കിയിലെ റെയ്ഹാന്‍ലി നഗരത്തിലാണ് സ്ഫോടനമെന്ന് തുര്‍ക്കി ചാനല്‍ എന്‍ടിവി റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ അതിര്‍ത്തിക്ക് തൊട്ടടുത്തുള്ള പ്രദേശമാണിത്. റെയ്ഹാന്‍ലി നഗരത്തിലെ ടൗണ്‍ഹാളിനും പോസ്റ്റ് ഓഫീസിനും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്.

ആക്രമണത്തിനു പിന്നില്‍ സിറിയന്‍ ഇന്‍്റലിജന്‍സ് ഏജന്‍സിയായ മുഖാബറത്താണെന്ന് സംശയിക്കുന്നതായി തുര്‍ക്കി ഉപപ്രധാനമന്ത്രി ബുലന്ദ് അറിങ്ക് പറഞ്ഞു.

സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ ആരാണെന്ന് വ്യക്തമല്ലെന്ന് തുര്‍ക്കി ആഭ്യന്ത മന്ത്രി മുഅമ്മര്‍ ഗുലേര്‍ പറഞ്ഞു.

സ്ഫോടനത്തെത്തുടര്‍ന്ന് പ്രകോപിതരായ ജനങ്ങള്‍ സിറിയന്‍ നമ്പര്‍ പ്ളേറ്റുകളുള്ള കാറുകള്‍ക്കു നേരെയും സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കു നേരെയും അക്രമണം നടത്തി.

പ്രസിഡന്‍്റ് ബഷാര്‍ അല്‍ അസദിനെതിരെ പോരാടുന്ന സിറിയന്‍ വിമതര്‍ക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്ന രാജ്യമാണ് തുര്‍ക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :