ബ്രിട്ടനില്‍ ബ്രിസ്റ്റള്‍ ചാനലിലെ ഫ്ലാറ്റ് ഹോം ദ്വീപിലേക്ക് ആര്‍ക്കും കടന്നുവരാം. പ്രകൃതിഭംഗി ആസ്വദിക്കാം. പക്ഷേ വരുന്നവര്‍ക്ക് ഒരു നിബന്ധന ബാധകമാണ്. തുണിയുടുക്കാന്‍ പാടില്ല! അതേ, പൂര്‍ണ നഗ്‌നരായി വരുന്നവര്‍ക്കു മാത്രമേ അടുത്ത ഒരാഴ്ചക്കാലം ദ്വീപില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.
ഇംഗ്ലണ്ടിലെ ന്യൂഡിസ്റ്റ് സംഘടനയാണ് ഈ ‘സ്വാതന്ത്ര്യപ്രഖ്യാപന’ത്തിന് പിന്നില്‍. ധാരാളം വിനോദസഞ്ചാരികള്‍ തുണിയുടുക്കാതെ ഈ ദ്വീപില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇനിയും ആയിരക്കണക്കിന് ആളുകള്‍ ഈ ദ്വീപിലേക്ക് എത്തുകയും ചെയ്യും. എന്തായാലും അടുത്ത ഒരാഴ്ചക്കാലം ദ്വീപ് നഗ്നസൌന്ദര്യത്താല്‍ തിളങ്ങുമെന്ന് സാരം.
1897ല്‍ മാര്‍ക്കോണി എന്ന ശാസ്ത്രജ്ഞന്‍ ആദ്യമായി റേഡിയോ സന്ദേശം അയച്ചത് ഈ ദ്വീപില്‍ നിന്നാണ്. 86 ഏക്കര്‍ വിസ്താരമുള്ള ഈ ദ്വീപ് കള്ളക്കടത്തുകാരുടെയും അധോലോക സംഘങ്ങളുടെയും വിഹാരകേന്ദ്രം എന്ന നിലയിലാണ് ഒരുകാലത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. എന്നാല്‍ പിന്നീട് ഇത് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറി.
ഈ 86 ഏക്കര്‍ നിറയെ പാറക്കൂട്ടങ്ങളാണെന്നതാണ് ഫ്ലാറ്റ് ഹോം ദ്വീപിന്‍റെ പ്രത്യേകത. ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ ഏവരും നഗ്നരായി ആഘോഷിക്കുന്ന വാര്‍ത്ത പരന്നതോടെ ഈ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.