ബ്രിട്ടനില്‍ ആദ്യവനിതാ ബിഷപ്പ്:തീരുമാനം ഇന്ന്

ഗ്ലാസ്‌ഗോവ്| WEBDUNIA| Last Modified ശനി, 16 ജനുവരി 2010 (15:08 IST)
PRO
ബ്രിട്ടനിലെ ആദ്യ വനിതാ ബിഷപ് സ്ഥാനത്തേക്ക് ഒരു സ്കോട്ട്‌ലാന്‍ഡ്കാരി നിയമിതയാകുമോ? പുരോഹിതരും ചര്‍ച്ച് അംഗങ്ങളും അടങ്ങിയ ഒരു ആലോചനാസഭ ഇക്കാര്യത്തില്‍ ശനിയാഴ്ച അന്തിമ തീരുമാനമെടുക്കും.

അമ്പത്തിയേഴുകാരിയായ ഡോ. അലിസണ്‍ പീഡന്‍ ആണ് സ്കോട്ടിഷ് എപിസ്കോപ്പല്‍ ചര്‍ച്ചിലെ ഗ്ലാസ്കോവ് ഗലോവേ ബിഷപ്പ് സ്ഥാനത്തെക്ക് ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരില്‍ ഇടം നേടിയത്. ഡോ. ഗ്രിഗോര്‍ ഡണ്‍‌കാന്‍ (59), ദോ. ജോണ്‍ ആപ്പിള്‍‌ഗേറ്റ് (53) എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് രണ്ടുപേര്‍. ഡോ. പീഡന്‍ വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. പെര്‍ത്തിലെ സെന്‍റ് നിനിയാന്‍സ് കത്തീഡ്രല്‍, സ്റ്റെര്‍ലിംഗിലെ ഫോര്‍ത്ത് വാലി കോളെജ് ഷാപ്ലെയ്ന്‍, ഹോളി ട്രിനിറ്റി ചര്‍ച്ച് എന്നിവിടങ്ങളില്‍ അവര്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

സ്കോട്ട്ലാന്‍ഡിലെ ഏറ്റവും വലിയ കൃസ്ത്യന്‍ ചര്‍ച്ചാണ് സ്കോട്ടിഷ് എപിസ്കോപ്പല്‍ ചര്‍ച്ച്. 39,000 അംഗങ്ങളാണ് ചര്‍ച്ചിലുള്ളത്. 2003 മുതല്‍ വനിതാ ബിഷപ്പുമാര്‍ക്ക് ചര്‍ച്ച് അനുമതി നല്‍കിയെങ്കിലും ആദ്യമായാണ് ഈ സ്ഥാനത്തേയ്ക്ക് ഒരു വനിതയുടെ പേര് ഉയര്‍ന്നുവരുന്നത്.

വനിതാ ബിഷപ്പുമാരെ അനുവദിക്കണമോ എന്ന കാര്യത്തില്‍ ഇംഗ്ലീഷ് ചര്‍ച്ചില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ചര്‍ച്ച് ഓഫ് വെയില്‍‌സ് ഇതിനെ എതിര്‍ത്തുകൊണ്ട് 2008 ഏപ്രിലില്‍ പ്രമേയം പാസാക്കിയിരുന്നു. ചര്‍ച്ച് ഓഫ് അയര്‍ലാന്‍ഡ് വനിതാ ബിഷപ്പുമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ആരും തന്നെ ആ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :