ബ്രിട്ടനില്‍ സ്കൂള്‍ കുട്ടികള്‍ തീവ്രവാദത്തിലേക്ക്?

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 10 ജനുവരി 2010 (16:39 IST)
PRO
ബ്രിട്ടനില്‍ സ്കൂള്‍ കുട്ടികള്‍ തീവ്രവാദത്തിലേക്ക് വഴിതിരിയുന്നതായി റിപ്പോര്‍ട്ട്. ബ്രട്ടീഷ് പൊലീസിനെയും ചില കണക്കുകളും ഉദ്ധരിച്ച് ദ സണ്‍‌ഡേ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏഴുവയസിനും പത്തുവയസിനും ഇടയിലുള്ള പത്ത് ശതമാനം കുട്ടികളെങ്കിലും കടുത്ത തീവ്രവാദ മനോഭാവം പ്രകടിപ്പിക്കുന്നതായി ബ്രട്ടീഷ് പൊലീസ് വിലയിരുത്തുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദത്തെ അനുകൂലിക്കുന്ന വെബ്സൈറ്റുകളില്‍ നിന്നും ഇസ്ലാമിക ബുക്‍ഷോപ്പുകളില്‍ നിന്നുമാണ് ഇവര്‍ക്ക് കടുത്ത മനോഭാവം വളര്‍ത്താന്‍ പ്രചോദനം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തനിക്ക് ഒരു ചാവേര്‍ ബോംബാകണമെന്ന് ഒരു കുട്ടി പുസ്തകത്തില്‍ എഴുതിയ സമീപകാല സംഭവവും പത്രം ഉദ്ധരിക്കുന്നുണ്ട്. ഏതാനും പേരെ കടുത്ത നിലപാടു പുലര്‍ത്താന്‍ മാതാപിതാക്കളും പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ നടത്തുന്ന തീവ്രവാദ വിരുദ്ധ പദ്ധതിയില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരുടെ എണ്ണവും പത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. പതിനഞ്ചിനും ഇരുപത്തിനാലിനും മധ്യേ പ്രായമുള്ള ഏതാണ്ട് 224 പേരാണ് ഈ പദ്ധതിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. 2005 ലെ 7/7 ആക്രമണത്തിന് ശേഷമാ‍ണ് തീവ്രവാദത്തിനെതിരായ ബോധവത്ക്കരണത്തിനായി ബ്രിട്ടന്‍ ഈ പദ്ധതി ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :