തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടത്തിന് സാര്‍ക്

തിംബു| WEBDUNIA| Last Modified ബുധന്‍, 28 ഏപ്രില്‍ 2010 (19:20 IST)
PRO
പതിനാറാമത് സാര്‍ക്‌ ഉച്ചകോടിയ്ക്ക് ഭൂട്ടാനിലെ തിംബുവില്‍ തുടക്കമായി. തിവ്രവാദത്തിനെതിരെ യോജിച്ചുള്ള പോരാട്ടത്തിന് ആ‍ാഹ്വാനം ചെയ്യുന്ന പ്രതിജ്ഞയോടെയായിരുന്നു സമ്മേളനം തുടങ്ങിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ യാതൊരു സഹതാപവും അര്‍ഹിക്കുന്നില്ലെന്ന് ഉദ്ഘാടന പ്രസഗത്തില്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി ല്യോഞ്ചിന്‍ ജിഗ്മി പറഞ്ഞു.

ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ രാജ്യങ്ങളുടെ പരസ്പര സഹകരണം അനിവാര്യമാണെന്നും ജിഗ്മി വ്യക്തമാക്കി. തീവ്രവാദം തുടച്ചു നീക്കുനതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മന്‍‌മോഹന്‍‌ സിംഗ് സാര്‍ക് രാജ്യങ്ങള്‍ പുതിയ സ്വപ്നങ്ങളും പുതിയ ആ‍ശയങ്ങളും പുതിയ അറിവുകളും അവതരിപ്പിച്ച് ദക്ഷിണേഷ്യയെ പുരുദ്ധരിക്കണമെന്നും ആവശ്യപ്പെട്ടു.

തീവ്രവാദത്തിനെതിരെ സാര്‍ക് രാജ്യങ്ങള്‍ ഒരുമിച്ച് നീങ്ങണമെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും അഭിപ്രായപ്പെട്ടു. ഇസ്ലാമിന്‍റെ പേരില്‍ നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രജപ്ക്സെ, അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിഎന്നിവരും തീവ്രവാദത്തിനെതിരെ യോജിച്ചു പോരാടേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

രണ്ട് ദിവസം നീളുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ്‌ അടക്കം എട്ട്‌ രാജ്യങ്ങളിലെ തലവന്മാരാണ് പങ്കെടുക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :