മന്‍‌മോഹന്‍-ഹസീന‌ കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 11 ജനുവരി 2010 (09:13 IST)
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ന്യൂഡല്‍ഹിയില്‍ ഇന്ന് വൈകീട്ട് അഞ്ചുമണിക്കാണ് കൂടിക്കാഴ്ച. നാലുദിവസത്തെ സന്ദര്‍ശനത്തിനായാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്.

രാജ്യാന്തര തീവ്രവാദം നേരിടുന്നതിനും തടവുകാരെ കൈമാറുന്നതിനുമുള്ള കരാറുകളില്‍ ഇരുവരും ഒപ്പുവയ്ക്കും. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പരസ്പര സഹായം നല്‍കുന്നതിനും ഇരുവരും ധാരണയിലെത്തുമെന്നാണ് സൂചന. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഹസീനയെ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, വിദേശകാര്യ സഹമന്ത്രി പ്രണീത് കൌര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്.

ഈ കരാറുകള്‍ക്ക് പുറമേ ഊര്‍ജ്ജ സഹകരണം, ബംഗ്ലാദേശ്-ഇന്ത്യ-നേപ്പാള്‍ റെയില്‍‌വേ ലൈന്‍ എന്നിവയും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രിയെ കൂടാതെ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍, യുപി‌എ അധ്യക്ഷ സോണിയാ ഗാന്ധി, ധനമന്ത്രി പ്രണാബ് മുഖര്‍ജി എന്നിവരുമായും ഹസീന കൂടിക്കാഴ്ച നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :