ഡല്‍ഹി ആക്രമിക്കാന്‍ നിമിഷങ്ങള്‍ മതി: പാക് ആണവ പദ്ധതിയുടെ പിതാവ് എ ക്യു ഖാന്

റാവല്‍പിണ്ടിക്ക് സമീപമുള്ള കഹൂട്ടയില്‍നിന്ന് അഞ്ച് മിനിട്ടുകൊണ്ട് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ കഴിയുമെന്ന് പാക് ആണവ പദ്ധതിയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ എ ക്യു ഖാന്‍.

ഇസ്ലാമാബാദ്, പാകിസ്ഥാന്‍, ഡല്‍ഹി, എ ക്യു ഖാന് islamabad, paksthan, Delhi, AQ khan
ഇസ്ലാമാബാദ്| സജിത്ത്| Last Modified ഞായര്‍, 29 മെയ് 2016 (10:56 IST)
റാവല്‍പിണ്ടിക്ക് സമീപമുള്ള കഹൂട്ടയില്‍നിന്ന് അഞ്ച് മിനിട്ടുകൊണ്ട് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ കഴിയുമെന്ന് പാക് ആണവ പദ്ധതിയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ എ ക്യു ഖാന്‍.
1998-ല്‍ ഖാന്റെ നേതൃത്വത്തില്‍ നടന്ന പാകിസ്ഥാന്റെ ആദ്യ ആണവ പരീക്ഷണത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

1984 ല്‍ തന്നെ പാകിസ്ഥാന്‍ പൂര്‍ണ്ണ ആണവശക്തിയായി മാറേണ്ടതായിരുന്നു. എന്നാല്‍, അന്നത്തെ പാക് പ്രസിഡന്റ് ജനറല്‍ സിയാവുള്‍ ഹക്ക് എതിര്‍ത്തതിനെ തുടര്‍ന്നാണ് പദ്ധതി നീട്ടിവച്ചത്. ലോകരാജ്യങ്ങള്‍ ഇടപെടുമെന്ന ഭയമായിരുന്നു അദ്ദേഹത്തിന്‍. ഇതില്‍ ഇപ്പോള്‍ കടുത്ത നിരാശയുണ്ട്. തന്റെ പരിശ്രമംകൊണ്ട് മാത്രമാണ് പാകിസ്ഥാന്‍ ആണവ ശക്തിയായി വളര്‍ന്നത്. വര്‍ഷങ്ങള്‍നീണ്ട പ്രവര്‍ത്തനത്തിനിടെ നിരവധി എതിര്‍പ്പുകളും അവഗണനയും തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും അബ്ദുള്‍ ഖദീര്‍ ഖാന്‍ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :