കരുത്തന്‍‌മാരുടെ കൂടിക്കാഴ്ച; പിണറായിയും മോദിയും തമ്മില്‍ കാണുമ്പോള്‍ കേരളത്തിന് വരുന്ന മാറ്റങ്ങള്‍

പിണറായിയും മോദിയും തമ്മില്‍ കാണുമ്പോള്‍ സംഭവിക്കുന്നത്!

Modi, Nerendra Modi, Pinarayi Vijayan, Delhi, Kerala, Mammootty, മോദി, നരേന്ദ്രമോദി, പിണറായി വിജയന്‍, ഡല്‍ഹി, കേരള, മമ്മൂട്ടി
ന്യൂഡല്‍ഹി| അമാനുള്ള പാലിയത്ത്| Last Modified ശനി, 28 മെയ് 2016 (12:30 IST)
ശനിയാഴ്ച രാജ്യത്തെ കരുത്തരായ രണ്ട് ഭരണാധികാരികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് രാജ്യം നോക്കിക്കാണുന്നത്.

മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്. വന്‍ സ്വീകരണമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായിക്ക് ലഭിച്ചത്. കേരളത്തിന്‍റെ കരുത്തനായ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയും ഒരുങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭരണപാടവത്തിലും സംഘടനാമികവിലും കാര്‍ക്കശ്യത്തിലുമെല്ലാം ഏറെ സമാനതകളുള്ള നേതാക്കളാണ് പിണറായിയും മോദിയും. ഇരുവരും തമ്മില്‍ കാണുമ്പോള്‍ കേരളത്തിന് അത് എങ്ങനെയാണ് ഗുണമായി മാറുന്നത് എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. രാഷ്ട്രീയമോ ഭരണകാര്യങ്ങളോ ഒന്നും പിണറായി - മോദി കൂടിക്കാഴ്ചയില്‍ വിഷയമാകില്ലെന്നും ഇത് പിണറായിയുടെ സൌഹൃദസന്ദര്‍ശനം മാത്രമാണെന്നും പറയുമ്പോള്‍ തന്നെ ഏറെ രാഷ്ട്രീയ പ്രാധാന്യം ഈ സന്ദര്‍ശനത്തിന് ലഭിക്കുന്നുണ്ട്.

ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ കേരളത്തില്‍ സി പി എം - ബി ജെ പി സംഘര്‍ഷം അരങ്ങേറിയതും ബി ജെ പി പ്രവര്‍ത്തകര്‍ ഡല്‍ഹി എ കെ ജി ഭവനിലേക്ക് മാര്‍ച്ച് നടത്തിയതും ചര്‍ച്ചാവിഷയമാകുമോ എന്നുറപ്പില്ല. ഇരുപാര്‍ട്ടികളും സമാധാനത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും കേന്ദ്രവും കേരളവും പരസ്പരസഹകരണത്തോടെ മുന്നോട്ടുപോകണമെന്നും കൂടിക്കാഴ്ചയില്‍ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ.

പിണറായി വിജയനുമായി അങ്ങേയറ്റം സൌഹൃദത്തോടെ മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രിയും ആഗ്രഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചരക്ക് സേവന നികുതി ബില്‍ പാസാക്കുന്നതിന് പിണറായിയുടെ സഹായം കേന്ദ്രം തേടുമോ എന്ന് രാജ്യം കാത്തിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :