ട്വിറ്ററില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അശ്ലീലത്തിനു പുറകെ

മെല്‍ബണ്‍| WEBDUNIA|
PRO
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്സൈറ്റുകള്‍ രഷ്ട്രീയ നേതാക്കള്‍ക്ക് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ശശി തരൂര്‍ വിവാദം മറന്നു തുടങ്ങുന്നതിനു മുന്‍പേ മറ്റൊരു രാഷ്ട്രീയ നേതാവു കൂടി ട്വിറ്റര്‍ വലയില്‍ കുടുങ്ങി. ഇത്തവണ ആള്‍ ചില്ലറക്കാരനല്ല. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡാണ് തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ അശ്ലീല കമ്മ്യൂണിറ്റിയുടെ ഫോളോവറായി വിവാദനായകനായിരിക്കുന്നത്. ഡസന്‍ കണക്കിന് അശ്ലീല കമ്മ്യൂണിറ്റികളും ബ്ലോഗുകളുമാണ് റൂഡ് പിന്തുടരുന്നത്.

എന്നാല്‍ ഇത് മന:പൂര്‍വം ചെയ്തതല്ലെന്നും ട്വിറ്ററിലെ ഓട്ടോമേറ്റഡ് പ്രോഗ്രാം വഴി വന്ന ഫോളോവര്‍മാരാണെന്നും പറഞ്ഞ് തടി രക്ഷപ്പെടുത്താനാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ശ്രമം. ഭാര്യ തെരേസെ റൈന്‍ അടക്കം ഏതാണ്ട് 900000 ഫോളോവര്‍മാരാണ് റൂഡിനുള്ളത്. 200000 പേരെ റൂഡും ഫോളോ ചെയ്യുന്നു. ഇതിലുള്ളവര്‍ ആരൊക്കെയാണ് അശ്ലീല കമ്മ്യൂണിറ്റിയിലുളളതെന്ന് കണ്ടു പിടിക്കുക എളുപ്പമല്ലെന്നും പ്രധാനമന്ത്രിയുടെ സാങ്കേതിക ഉപദേശകര്‍ പറയുന്നു.

എന്നാല്‍ ട്വിറ്ററില്‍ ആരുടെയെങ്കിലും ഫോളോവര്‍ ആവണമെങ്കില്‍ അക്കൌണ്ട് ഉള്ള വ്യക്തി ഫോളോ ചെയ്യാന്‍ ഉദ്ദ്യേശിക്കുന്ന വ്യക്തിയുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ച് അനുമതി തേടണമെന്ന കാര്യം പ്രധാനമന്ത്രിയുടെ ഉപദേശകര്‍ മറച്ചു വെയ്ക്കുന്നു. അശ്ലീല കമ്മ്യൂണിറ്റികള്‍ക്ക് പുറമെ ഫുക്കെറ്റിലുള്ള സ്വവര്‍ഗാനുരാഗികളുടെ റിസോര്‍ട്ടും വെബ് ക്യാം വഴി അശ്ലീല വീഡിയോകള്‍ നല്‍കുന്ന ബ്ലോഗുകളും ലൈംഗിക ഉപകരണങ്ങള്‍ വില്‍ക്കുന്ന ഓണ്‍ ലൈന്‍ സ്റ്റോറും എല്ലാം റൂഡിന്‍റെ ഫോളോവര്‍മാരിലുണ്ട്.

സര്‍ക്കാരിന്‍റെ നയങ്ങള്‍ പ്രഖ്യാപിക്കാനും കുടുംബ വിശേഷങ്ങള്‍ അറിയിക്കാനുമെല്ലാം ട്വീറ്റിംഗ് ചെയ്യുന്ന റൂഡ് ഫോള്‍വര്‍മാരെക്കുറിച്ച് അജ്ഞനാണെന്ന് പറയുന്നത് ജനങ്ങള്‍ കണ്ണടച്ച് വിശ്വസിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :