ഇന്തോനേഷ്യ|
Joys Joy|
Last Modified ബുധന്‍, 7 ജനുവരി 2015 (11:13 IST)
കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ഭാഗങ്ങള്‍ക്കായുള്ള തിരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. യാത്രക്കാരുമായി സഞ്ചരിച്ച എയര്‍ ഏഷ്യ വിമാനം തകര്‍ന്നു വീണെന്ന് കരുതുന്ന ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും ബ്ലാക് ബോക്സുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒന്നും തന്നെ കണ്ടത്താന്‍ കഴിഞ്ഞില്ല.
ഡിസംബര്‍ 28ന് ആയിരുന്നു 162 യാത്രക്കാരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയര്‍ ഏഷ്യയുടെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി ജാവക്കടലില്‍ പതിച്ചത്. യാത്രക്കാരില്‍ ആരും തന്നെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നില്ല.
ഇതുവരെ നടത്തിയ തിരച്ചിലില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രതികൂല കാലാവസ്ഥ ഇവിടെ തിരച്ചില്‍ നടത്തുന്നത് അതീവ ദുഷ്‌കരമാക്കിയിരുന്നു. കാലാവസ്ഥയില്‍ മാറ്റങ്ങള്‍ വന്നത് തിരച്ചിലിനെ കൂടുതല്‍ സഹായിച്ചേക്കുമെന്നാണ് കരുതുന്നത്. കാലാവസ്ഥ തെളിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനും വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്താനുമുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായേക്കും. ഈ മേഖലയില്‍ കാറ്റിന്റെ വേഗതയിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.
ഇതിനിടെ, തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് എയര്‍ ഏഷ്യ നഷ്‌ടപരിഹാരം നല്‌കണമെന്ന്
ഇന്തോനേഷ്യ ആവശ്യപ്പെട്ടു. ഇതിനുള്ള ബാധ്യത എയര്‍ ഏഷ്യക്കുണ്ടെന്ന് ആക്‌ടിംഗ് എയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡയറക്‌ടര്‍ പറഞ്ഞു.