ഇന്തൊനേഷ്യന്‍ വിമാനം തകരാന്‍ കാരണം മോശം കാലാവസ്ഥാ

 ഇന്തൊനേഷ്യന്‍ വിമാനം , മോശം കാലാവസ്ഥ , ഇന്തൊനേഷ്യ
ജക്കാര്‍ത്ത| jibin| Last Updated: ഞായര്‍, 4 ജനുവരി 2015 (12:14 IST)
162 യാത്രക്കാരുമായി ഇന്തൊനേഷ്യയിലെ സുരബയയില്‍ നിന്നു സിംഗപൂരിലേക്ക് പോയ എയര്‍ ഏഷ്യന്‍ വിമാനം തകരാന്‍ കാരണമായത് മോശം കാലാവസ്ഥയാകാം എന്ന് റിപ്പോര്‍ട്ട്. തണുത്തുറഞ്ഞു പോകുന്ന കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന്റെ എഞ്ചിന് തകരാറ് സംഭവിച്ചതാകാം അപകടത്തിന് വഴിവെച്ചതെന്നാണ് ഇന്തൊനേഷ്യന്‍ കാലാവസ്ഥാപഠന ഏജന്‍സി നല്‍കുന്ന പുതിയ റിപ്പോര്‍ട്ട്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് എഞ്ചിന് തകരാര്‍ സംഭവിച്ചെന്നും. തണുപ്പ് കൂടുന്നത് ചിലപ്പോള്‍ കൂളിങ്ങില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇതുകാരണം വിമാനത്തിന്റെ എഞ്ചിന്‍ നിന്ന് പോയതാകാം എന്നുമാണ് നിഗമനം. ശക്തമായ കാറ്റ് ഒഴിവാക്കാനായി വിമാനം കൂടുതല്‍ ഉയരത്തില്‍ പറത്താന്‍ പൈലറ്റ് അനുമതി ചോദിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. ശക്തമായ കാറ്റ് ഒഴിവാക്കാനായിരുന്നു ഇത് എന്നാണ് കരുതുന്നത്. എന്നാല്‍ പൈലറ്റിന് അനുമതി നല്‍കിയില്ല. നിശ്ചയിച്ച വഴിയില്‍ പോകാനായിരുന്നു കിട്ടിയ നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വിമാനത്തിലെ യാത്രക്കാര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച് വിമാനത്തിന്റേതെന്നു കരുതുന്ന നാലു വലിയ ലോഹഭാഗങ്ങള്‍ ജാവക്കടലില്‍ കണ്ടെത്തിയിരുന്നു. മോശം കാലാവസ്ഥയും കൂറ്റന്‍ തിരകളുമാണ് തെരച്ചില്‍ നടത്തുന്നതിന് തടസമാകുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :