ഭീകരരെത്തിയത് മൂന്ന് ബോട്ടുകളില്‍‍; മറ്റുള്ളവയ്ക്കായി തിരച്ചില്‍ തുടങ്ങി

ന്യൂഡല്‍ഹി| vishnu| Last Modified ശനി, 3 ജനുവരി 2015 (10:42 IST)
പുതുവര്‍ഷ ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ മുന്‍ ബോട്ടുകളിലായാണ് ഭീകരര്‍ ഇന്ത്യയിലേക്ക് തിരിച്ചത് എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനേ തുടര്‍ന്ന് തീര സംരക്ഷന സേന തിരച്ചില്‍ ശക്തമാക്കി. ഇതില്‍ ഒരു ബോട്ടാണ് തീരസേന തകര്‍ത്തത്.
കടലില്‍ മുങ്ങിയ ബോട്ടില്‍ നിന്ന് എടുത്തുചാടിയ നാലു ഭീകരരെയുമായി മറ്റു രണ്ടു ബോട്ടുകള്‍ രക്ഷപ്പെട്ടുവെന്നുമാണു വിവരം. ഇതേ തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആശങ്കയിലായി.

മറ്റ് ബോട്ടുകള്‍ പാക്കിസ്ഥാനിലേക്ക് തിരികെ പോയിട്ടില്ലെങ്കില്‍ അത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സ്വാധിനിച്ച് മുംബൈ ആക്രമണത്തിനെത്തിയതുപോലെ വീണ്ടും ഇന്ത്യയിലേക്ക് കടക്കുമോ എന്നാണ് രഹസ്യാന്വേഷണ വിഭാഗം ഭയക്കുന്നത്. പൊട്ടിത്തെറിച്ച ബോട്ട് ഗുജറാത്ത് തീരത്ത് എത്തിയ അതേസമയത്തു തന്നെയാണ് മറ്റ് ബോട്ടുകളും എത്തിയതെന്നാണ് ഇപ്പൊള്‍ ലഭിക്കുന്ന വിവരം.
കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനങ്ങളാണ് ഈ ബോട്ടൂകളേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്.

ആദ്യത്തെ ബോട്ടിനെ പിന്തുടരുന്നതിനിടെ മറ്റ് ബോട്ടുകള്‍ രക്ഷപ്പെട്ടിരിക്കാം എന്നാണ് ഇപ്പൊള്‍ കരുതുന്നത്. ആദ്യത്തെ ബോട്ടിനെ കോസ്റ്റ് ഗാര്‍ഡ് പിടിക്കുമെന്ന് ഉറപ്പായതോടെയാണ് മറ്റുള്ളവര്‍ പാകിസ്ഥാന്റെ സമുദ്രാതിര്‍ത്തിയിലേക്ക് പിന്‍വാങ്ങുകയായിരുന്നു. അതിനു മുന്പ് വരെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുമായി ഇടപഴകാന്‍ രണ്ടാമത്തെ ബോട്ടിലുള്ളവര്‍ ശ്രമിച്ചിരുന്നു. പാക് അധീന മേഘലയിലേക്ക് പോയതിനാല്‍ ഇന്ത്യന്‍ നിരീക്ഷണ വിമാനങ്ങള്‍ക്ക് ഇവയെ പിന്തുടരാന്‍ സാധിക്കില്ല്. എങ്കിലും തിരച്ചില്‍ തുടരുകയാണ്.

പാക്കിസ്ഥാനിലെ കറാച്ചിയില്‍നിന്നു പുതുവര്‍ഷത്തലേന്ന് ഭീകരരും സ്ഫോടകവസ്തുക്കളുമായി പുറപ്പെട്ട ബോട്ട് ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ തീരസംരക്ഷണ സേന തടയുകയായിരുന്നു. പരിശോധനയ്ക്കു വിട്ടുനല്‍കാതെ ഭീകരര്‍ ബോട്ടിനു തീകൊളുത്തി സ്ഫോടനം നടത്തി കടലില്‍ മുക്കുകയായിരുന്നു. 26/11 മുംബൈ ഭീകരാക്രമണ ശൈലിയില്‍ കടല്‍ മാര്‍ഗം ഇന്ത്യന്‍ തീരത്ത് എത്താനായിരുന്നു ഭീകരരുടെ ശ്രമം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :