കനത്ത സുരക്ഷയില്‍ മുര്‍സിയുടെ വിചാരണ നടപടികള്‍ തുടങ്ങി

കെയ്റോ| WEBDUNIA|
PRO
സൈന്യം സ്ഥാനഭ്രഷ്ടനാക്കിയ ഈജിപ്റ്റ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ വിചാരണനടപടികള്‍ തുടങ്ങി.

പ്രസിഡന്റായിരിക്കുമ്പോള്‍ ഔദ്യോഗിക വസതിക്കുമുന്‍പില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തവരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കുറ്റം.

മുസ്ലിം ബ്രദര്‍ഹുഡ് സംഘടനയിലെ 14 പേരുടെ പേരിലും കുറ്റം ആരോപിച്ചിട്ടുണ്ട്.
കനത്ത സൂരക്ഷാ നടപടികളാണ് കയ്റോയിലും മറ്റു നഗരങ്ങളിലും സ്വീകരിച്ചിരിക്കുന്നത്.

ടോറ എന്ന ജയിലിലാണ് വിചാരണ നടക്കുന്നത്. അജ്ഞാത കേന്ദ്രത്തിലായിരുന്ന മുര്‍സിയെ ഹെലികോപ്റ്ററിലും മറ്റുള്ളവരെ വാഹനങ്ങളിലുമാണ് ഇവിടെയെത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :