ഒബാമ വൈറ്റ് ഹൌസില്‍ ഇഫ്താര്‍ വിരുന്ന് നടത്തി

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ശനി, 27 ജൂലൈ 2013 (17:12 IST)
PRO
PRO
രാജ്യത്തിന്റെ ഉന്നമനത്തിനായി അമേരിക്കയിലെ മുസ്ലിമുകള്‍ ചെയ്യുന്ന സേവനത്തെ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ പ്രശംസ. ഇഫ്താര്‍ വിരുന്നിലാണ് ഇക്കാര്യം അറിയിച്ചത്.

യുഎസില്‍ ലഭ്യമായ സാമ്പത്തിക അവസരങ്ങളും വ്യവസായ സാധ്യതകളും ലോകമെങ്ങുമുള്ള മുസ്ലീമുകള്‍ പ്രയോജനപ്പെടുത്തണമെന്നും റമസാന്റെ ഭാഗമായി വൈറ്റ്‌ ഹൗസില്‍ നടത്തിയ ഇഫ്‌താര്‍ വിരുന്നില്‍ ഒബാമ പറഞ്ഞു.

യുവ മുസ്‌ലിം സംരംഭകര്‍ക്ക്‌ അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ പ്രത്യേക സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൌസില്‍ മനോഹരമായ ഇഫ്താര്‍ വിരുന്നാണ് ഒരുക്കിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :