ഇന്ത്യന്‍ എണ്ണക്കപ്പല്‍ പൊട്ടിത്തെറിച്ച് ഏഴ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ബെയ്ജിങ്| WEBDUNIA| Last Modified ബുധന്‍, 29 ജനുവരി 2014 (10:47 IST)
PRO
ചൈനയില്‍ അറ്റകുറ്റപ്പണിക്കിടെ ഇന്ത്യന്‍ എണ്ണക്കപ്പല്‍ പൊട്ടിത്തെറിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. ഷിജിയാങ് പ്രവിശ്യയിലെ സൗഷന്‍ നഗരത്തിലുള്ള ഹെയ്‌സോഹു കപ്പല്‍ശാലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ചവരെല്ലാം ചൈനക്കാരായ തൊഴിലാളികളാണ്.

അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. അരലക്ഷം ടണ്‍ ശേഷിയുള്ള കപ്പലില്‍നിന്ന് പുക ഉയരുകയും സ്‌ഫോടനം നടക്കുകയുമായിരുന്നു. കടലില്‍ പടര്‍ന്നതായി കണ്ടെത്തിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :