ഇന്ത്യയും സൗദിയും തൊഴില്‍ കരാറില്‍ ഒപ്പ് വയ്ക്കും

ജിസാന്‍| WEBDUNIA|
PRO
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഗാര്‍ഹിക തൊഴില്‍ കരാര്‍ വ്യാഴാഴ്ച വൈകിട്ട് ന്യൂഡല്‍ഹിയില്‍ ഒപ്പുവെക്കും. സൗദി തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ ആദില്‍ ഫഖീഹും പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുമാണ് കരാറില്‍ ഒപ്പിടുക.

വീട്ടുവേലക്കാരികള്‍, പൂന്തോട്ടക്കാര്‍, ഡ്രൈവര്‍മാര്‍, കാവല്‍ക്കാര്‍ തുടങ്ങി 14 വിഭാഗങ്ങളാണ് കരാറിന്റെ പരിധിയില്‍. കരാറിന്റെ ഭാഗമായി തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും ഇന്ത്യയില്‍ നിന്ന് സൗദിയില്‍ എത്തുന്ന ടെക്‌നിക്കല്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

അനുയോജ്യമായ താമസ സ്ഥലം നല്‍കുക, വാരാന്ത അവധി, അപകടകരമായ ജോലി ചെയ്യിപ്പിക്കാതിരിക്കുക, എല്ലാ ഹിജ്‌റ മാസവും ശമ്പളം നല്‍കുക, പ്രതിദിനം ഒമ്പത് മണിക്കൂര്‍ കുറയാത്ത വിശ്രമം അനുവദിക്കുക, രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരു മാസം അവധി നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ സൗദി മന്ത്രിസഭ അംഗീകരിച്ച കരാറിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :