അമേരിക്കയില്‍ കോളേജു കാമ്പസിനുള്ളില്‍ വെടിവയ്പ്പ്: 15 മരണം

ഒറിഗോണ്‍| VISHNU N L| Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (09:52 IST)
അമേരിക്കയിലെ കോളേജു ക്യാമ്പസുകളില്‍ ഒന്നില്‍ അഞ്‌ജാതന്‍ നടത്തിയ വെടിവെയ്‌പ്പില്‍ 15 പേര്‍ മരണമടഞ്ഞതായും 20 പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ട്‌. ഉംപുക്വ കമ്യൂണിറ്റി കോളേജില്‍ വ്യാഴാഴ്‌ച രാവിലെ 10.30 യോടെ ഒരു 20 കാരനാണ്‌ വെടിവെയ്‌പ്പ് നടത്തിയത്‌.

നാലു തോക്കുകള്‍ ഉപയോഗിച്ചാണ്‌ ഇയാള്‍ കൃത്യം നടത്തിയത്‌. ഒറിഗോണിലെ കമ്യൂണിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നടുവിലേക്ക്‌ എത്തിയ ഇയാള്‍ നിറയൊഴിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഒമ്പതു പേരുടെയെങ്കിലും നില അതീവ ഗുരുതരമാണ്‌.
അക്രമിയെ സംഭവസ്ഥലത്ത് വച്ച തന്നെ പൊഇലീസ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ വെടിയേറ്റ്‌ കിടന്നിരുന്ന സ്‌ഥലത്തു നിന്നും തോക്കുകള്‍ പോലീസ്‌ കണ്ടെത്തി.

സംഭവത്തെക്കുറിച്ചുള്ള വിവരം ഒബാമയെ പ്രാദേശിക നേതൃത്വം അറിയിച്ചിട്ടുണ്ട്‌.
അടുത്ത കാലത്തായി അമേരിക്കയിലെ കോളേജ്‌ ക്യാമ്പസുകള്‍, തീയറ്ററുകള്‍, സൈനിക കേന്ദ്രങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളിലായി തോക്ക് ഉപയോഗിച്ചുകൊണ്ടുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് തോക്ക് കൈവശം വയ്ക്കാനുള്ള നിയമത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഭേദഗതി വരുത്താനുള്ള നീക്കത്തിലാണ്. അതിനിടെയാണ് പുതിയ സംഭവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :