രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാറെന്ന് മോഡി, ആവേശത്തോടെ ഇന്ത്യന്‍ വംശജര്‍

സാപ് സെന്റര്‍(കാലിഫോര്‍ണിയ)| VISHNU N L| Last Updated: തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (11:16 IST)
മോഡി മോഡി മോഡി വിളികള്‍ മുഴങ്ങിക്കേട്ട
സാപ് സെന്ററില്‍പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം ഇന്ത്യന്‍ വംശജര്‍ ആഘോഷമക്കി മാറ്റി. ജനങ്ങളെ കൈയ്യിലേടുക്കാനുള്ള കഴിവ് മോഡി വീണ്ടും പുറത്തെടുക്കുകയായിരുന്നു.
നേരത്തെ അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍ ലഭിച്ച സ്വീകരണത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു സാപ് സെന്ററിലും മോഡിക്ക് ലഭിച്ചത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് പ്രധാനമന്ത്രി സെന്ററില്‍ പറഞ്ഞു. ഭഗദ് സിംഗിന്റെ രക്തസാക്ഷിത്വ ദിനമാണിന്നെന്ന്‍ പറഞ്ഞ മോഡി അദ്ദേഹത്തിപ്രണാമര്‍പ്പിച്ചാണ് തന്റെ ആവേശകരമായ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുമായി മികച്ച ബന്ധത്തിന് ലോകരാഷ്ട്രങ്ങള്‍ മത്സരിക്കുന്നു. നേതൃത്വത്തിനായി ലോകം ഇന്ത്യയെ നോക്കുന്ന സമയമാണിതെന്നും മോഡി പറഞ്ഞു. ബ്രെയിന്‍ ഡ്രെയ്ന്‍ മതിയാക്കാം, ഇനി ബ്രെയ്ന്‍ ഗെയ്ന്‍ മതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന്‍ ഞാന്‍ നിങ്ങള്‍ക്ക് മധ്യത്തിലാണ്. എനിക്കെതിരെ എന്തെങ്കിലും അഴിമതി ആരോപണങ്ങളുണ്ടോ? രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നും ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.' തനിക്കു വേണ്ടി ഉയരുന്ന ആര്‍പ്പുവിളികള്‍ക്കിടയില്‍ മോഡി അവരോട് പറഞ്ഞു. ഏഅകദേശം 4500 ആളുകള്‍ മൊഡിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളേ ആവേശത്തൊടെയാണ് അവര്‍ ശ്രവിച്ചത്.
മോഡി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച
നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :