ഗാസ|
jibin|
Last Modified തിങ്കള്‍, 14 മെയ് 2018 (19:53 IST)
ജെറുസലേമില്‍ അമേരിക്കന്‍ നയതന്ത്ര കാര്യാലയം സ്ഥാപിക്കുന്നതിനെതിരെയുണ്ടായ പ്രതിഷേധത്തിനിടെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു. 1,300ഓളം പേർക്കു പരിക്കേറ്റതായാണ് വിവരം.
പ്രതിഷേധിച്ച പലസ്‌തീനികള്‍ക്ക് നേര്‍ക്കാണ് ഇസ്രയേൽ സൈന്യം വെടിയുതിര്‍ത്തത്. മരിച്ചവരില്‍ കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നടപടികൾക്കു തുടക്കമായാണ് യുഎസ് ജറുസലമിൽ എംബസി തുറന്നത്. എംബസി തുറക്കുന്നതിനു മുന്നോടിയായാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
തങ്ങളുടെ ഭൂമിയില്‍ ഇസ്രായേല്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ചുകൊണ്ട് ഇന്ന് പലസ്തീനികള്‍ ഗാസയിലെ അതിര്‍ത്തി വേലിയിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. അതേസമയം, പ്രതിഷേധത്തില്‍ 35,000 പലസ്‌തീന്‍കാരാണ് എത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.