ഉക്രെയിനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

കീവ്| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (10:48 IST)
ഉക്രെയിനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അഞ്ച് മാസത്തെ യുദ്ധത്തിന് ശേഷമാണ് ഉക്രെയിന്‍ ഗവണ്‍മെന്റും വിമതരും വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടത്. യുദ്ധം നിര്‍ത്താനുള്ള മുന്‍പത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.

കീവില്‍ നിന്നും ആയുധങ്ങള്‍ പിന്‍വലിക്കാമെന്നും തടവുകാരെ വിട്ടയക്കാമെന്നുമുള്ള ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമായത്. ഉക്രെയിന്‍ പ്രസിഡന്റ് പെട്രോ പോര്‍ഷെന്‍കോ ഗവണ്‍മെന്റ് സേനയോട് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :