കേന്ദ്രം നൽകിയത് 600 കോടി, യു‌എ‌ഇ 700 കോടി- കേരളം ഇന്ത്യയിൽ അല്ലേ?

കേരളം ഇന്ത്യയിലേയോ യു എ ഇലെയോ?

അപർണ| Last Updated: ചൊവ്വ, 21 ഓഗസ്റ്റ് 2018 (11:59 IST)
കേരളം പ്രളയക്കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആയിരങ്ങളാണ് സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നത്. കേരളത്തിന് യു‌എ‌ഇ വാഗ്ദാനം ചെയ്തിരിക്കുന്നത് 700 കോടി രൂപയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

20,000 കോടിയുടെ നാശനഷ്ടമുണ്ടായപ്പോൾ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 2000 കോടിയായിരുന്നു. എന്നാൽ, കേന്ദ്രം നൽകിയത് 600 കോടിയാണ്. കേന്ദ്രം 600 കോടി നൽകിയപ്പോൾ യു എ ഇ 700 കോടിയാണ് നൽകുന്നത്. കേരളം ഇന്ത്യയിൽ തന്നെയല്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

‘ഗൾഫ് രാഷ്ട്രങ്ങളിലെ സർക്കാറുകൾ സ്നേഹത്തോടെയും കരുണയോടും ആണ് മലയാളികളെ കാണുന്നത്. ഗൾഫിലെ പല വീടുകളുമായിട്ട് പോലും ഒരു മലയാളി ബന്ധമുണ്ടാകും. ഒരു മലയാളി ടച്ച് എല്ലാകാര്യത്തിലും ഗൾഫിൽ നിലനിൽക്കുന്നുണ്ട്. ഈ ദുരിതത്തിൽ നമ്മൾ മലയാളികളെ പോലെ തന്നെ വികാരം കൊള്ളുന്നവരാണ് ഗൾഫിലുള്ളവരും‘.- മുഖ്യമന്ത്രി വ്യക്തമാക്കി.

‘രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവരെ പോലെ തന്നെ ഗൾഫിലുള്ളവരും നമ്മളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പലരും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. യു എ ഇ ഗവണ്മെന്റ് കേരളത്തെ സഹായിക്കാൻ തയ്യാറാണ്. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 700 കോടി രൂപയാണ് കേരളത്തിനെ സഹായിക്കാൻ യു എ ഇ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ യു എ ഇ ഭരണാധികാരികളോട് നന്ദി അറിയിക്കുകയാണ്’- മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :