മകളുടെ വിവാഹത്തിനായി നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്; മേയർക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

അപർണ| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (09:48 IST)
പ്രളയക്കെടുതിയില്‍ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളത്തെ കരം പിടിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുകയാണ് അനവധി പേര്‍. തങ്ങളുടെ സ്വപ്‌നങ്ങളും ആവശ്യങ്ങളും മാറ്റിവച്ചാണ് പലരും കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെ അതിജീവിക്കുന്നതിനുള്ള ശ്രമത്തിൽ പങ്കാളിയാകുന്നത്.

ഇവർക്കിടയിലേക്ക് മാതൃകയുമായി കൊച്ചി മേയറും അണിചേരുകയാണ്. മകളുടെ വിവാഹത്തിനായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയുന്നതിന് കൊച്ചി മേയര്‍ സൗമിനി ജയിന്‍ തീരുമാനിച്ചു.

മകളുടെ വിവാഹചടങ്ങുകള്‍ ആഘോഷം ഒഴിവാക്കി ലളിതമായി നടത്തും. ഇതിലൂടെ ലാഭിക്കുന്ന തുക മേയറും കുടുംബവും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. മേയറുടെ മകളുടെ വിവാഹം ബുധനാഴ്ചയാണ്. മകളുടെ വരന്റെ വീട്ടുകാരുമായി ചര്‍ച്ച നടത്തിയതാണ് ഇതു തീരുമാനിച്ചതെന്നും മേയര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :