ചുഴലിക്കൊടുങ്കാറ്റ്; ഫിലിപ്പീൻസിൽ മരണസംഖ്യ 64 കടന്നു

ഹോങ്കോങ്| അപർണ| Last Modified തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (08:13 IST)
ഫിലിപ്പീൻസിൽ ശനിയാഴ്ച 64 പേരുടെ മരണത്തിനിടയാക്കിയ മംഗൂട്ട് ചുഴലിക്കൊടുങ്കാറ്റ് ഇന്നലെ ദക്ഷിണചൈനയിലേക്കു മാറി. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് മരണസംഖ്യ വർധിക്കാൻ കാരണമായത്.

ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് 24 ലക്ഷം പേരെ ഒഴിപ്പിക്കുകയും 50,000 മീൻപിടിത്ത ബോട്ടുകൾ തിരികെ വിളിക്കുകയും ചെയ്തു. 64 പേർ മരണപ്പെട്ടപ്പോൾ 50ലധികം ആളുകളെയാണ് കാണാതായത്. 33 പേർക്ക് കൊടുങ്കാറ്റ് മൂലം ഉണ്ടായ അപകടങ്ങളിൽ പരുക്കേറ്റു.

ദക്ഷിണചൈനയിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ഹോങ്കോങ്ങിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഹോങ്കോങ്ങിൽ അടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റായിരിക്കും ഇതെന്ന് ഹോങ്കോങ് ഒബ്സർവേറ്ററി മുന്നറിയിപ്പു നൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :