ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനിൽ സ്‌ഫോടനം; നിരവധിപേർക്ക് പരിക്ക്

ബോസ്‌റ്റൺ, വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (08:38 IST)

അമേരിക്കയിലെ ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനങ്ങളെ തുടര്‍ന്ന് വിവിധയിടങ്ങളിലായി ആറ് പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് സ്ഥലവാസികളെ ഒഴിപ്പിച്ചു. വ്യാഴാഴ്‌ച ഉണ്ടായ സ്‌ഫോടനത്തിൽ മിക്കതും വീടുകളിലായിരുന്നു.
 
കൊളംബിയ ഗ്യാസ് കമ്പനിയുടെ വാതക പൈപ്പ്‌ലൈനിൽ പ്രശ്‌നമുണ്ടായതിനെത്തുടർന്നാണ് ബോസ്റ്റണ്‍ നഗരത്തിലെ ലോറന്‍സ്, എന്‍ഡോവർ‍, നോര്‍ത്ത് എന്‍ഡോവര്‍ എന്നിവിടങ്ങളിലായി 40 കിലോമീറ്റര്‍ പ്രദേശത്ത് 70 ഇടങ്ങളിൽ സ്‌ഫോടനങ്ങളുണ്ടായത്. 
 
100 വീടുകളിലെങ്കിലും സ്‌ഫോടനം നടന്നതായി കരുതുന്നു. വാതക പൈപ്പ് ലൈനിലുണ്ടായ അമിത മര്‍ദ്ദമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. സ്‌ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ തീ പടർന്നുപിടിച്ചെങ്കിലും ആൾക്കാരെ മാറ്റിപ്പാർപ്പിച്ചതുകൊണ്ട് വലിയൊരു അപകടം ഒഴിവായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഫ്ലോറൻസ് ചുഴലിക്കാറ്റിനെത്തുടർന്ന് നോർത്ത് കാരലൈനയിൽ ശക്തമായ മഴയും കാറ്റും

ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ഭാഗമായി യുഎസിലെ നോർത്ത് കാരലൈനയിൽ ശക്തമായ മഴയും കാറ്റും ...

news

സാലറി ചാലഞ്ചിനോട് നോ പറഞ്ഞതിൽ സ്ഥലം മാറ്റം; വിവാദമായപ്പോൾ നടപടി പിൻവലിച്ചു

സംസ്ഥാന സർക്കാരിന്റെ സാലറി ചലഞ്ചിൽ പങ്കാളിയാകില്ലെന്ന് പറഞ്ഞ ധനവകുപ്പിലെ ഉദ്യോഗസ്ഥന്റെ ...

news

ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ ഹാജരാകാമെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ; അഭിഭാഷകന്റെ വാദം തള്ളി ജലന്ധർ രൂപത

ചോദ്യം ചെയ്യലിന് ഹാജരാകാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് നോട്ടീസ് കിട്ടിയില്ലെന്ന് ...

news

ഭൂകമ്പമല്ല, പ്രകമ്പനം; അടൂരിലെ ചലനം എവിടെയും രേഖപ്പെടുത്തിയിട്ടില്ല, പഠനം നടത്താൻ ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രം

കഴിഞ്ഞ ദിവസമുണ്ടായ പ്രകമ്പനത്തിന് ഭൂചലനവുമായി ബന്ധമില്ലെന്ന് കേന്ദ്ര ഭൗമശാസ്‌ത്ര പഠന ...

Widgets Magazine