ഇസ്രയേലുമായുള്ള സമാധാന ചര്‍ച്ചയില്‍ സഹകരിക്കുന്നില്ല; പാലസ്തീന് നല്‍കിവരുന്ന എല്ലാ ധനസഹായങ്ങളും അവസാനിപ്പിക്കാന്‍ ഒരുങ്ങി ട്രം‌പ്

പാലസ്തീന് നല്‍കിവരുന്ന എല്ലാ ധനസഹായങ്ങളും അവസാനിപ്പിക്കാന്‍ ഒരുങ്ങി ട്രം‌പ്

AISWARYA| Last Updated: ബുധന്‍, 3 ജനുവരി 2018 (14:30 IST)
പാലസ്തീന് നല്‍കിവരുന്ന എല്ലാ ധനസഹായങ്ങളും അവസാനിപ്പിക്കാന്‍ ഒരുങ്ങി യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്. ഇസ്രയേലുമായുള്ള സമാധാന ചര്‍ച്ചയില്‍ സഹരിക്കാന്‍ പാലസ്തീന്‍ താല്പര്യം കാട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രം‌പ് ഇങ്ങനെ ഒരു നീക്കം നടത്തുന്നത്.

പാകിസ്ഥാനുള്ള ധനസഹായം നിറുത്തലാക്കിയതിന് പിന്നാലെയാണ് ട്രം‌പ് ഇങ്ങനെ ഒരു നീക്കം നടത്തിയത്. അതേസമയം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ പാക്കിസ്ഥാന് വലിയ പങ്കാണുള്ളതെന്നും ട്രം‌പ് ഭരണകൂടത്തിന്റെ നടപടി ഇന്ത്യയുടെ നിലപാടിനുള്ള വലിയ അംഗീകാരമാണെന്നും ഭീകരവാദം ആത്യന്തികമായി ഭീകരവാദം തന്നെയാണ്. ഭീകരർ എന്തൊക്കെപ്പറഞ്ഞാലും ഭീകരരുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള പാർലമെന്ററികാര്യ മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞിരുന്നു.

2018ലെ ആദ്യ ട്വീറ്റിലാണ് പാക്കിസ്ഥാനെതിരെ അതിശക്തമായ ഭാഷയിൽ ട്രംപ് പ്രതികരിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടെ കോടിക്കണക്കിന് ഡോളറിന്റെ സഹായം നൽകിയിട്ടും പാക്കിസ്ഥാൻ നുണയും വഞ്ചനയും തുടർന്നെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് ഇനി നടപ്പില്ലെന്നും ട്രംപ് തുറന്നടിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :